പച്ചപ്പയറിന് രുചിയില്ലെന്ന് ആരു പറഞ്ഞു രുചി മാത്രമല്ല ഗുണസമ്പന്നമാണെന്നും ശില്‍പ്പ
നിത്യഹരിതനായകന്‍മാര്‍ എല്ലാ ഭാഷാചിത്രങ്ങളിലും മിന്നിത്തിളങ്ങി നില്‍ക്കുമ്പോള്‍ ഒരു പ്രായം കഴിഞ്ഞാല്‍ ശരീരസൗഷ്ടവം നഷ്ടമായി നായികാപദത്തില്‍ നിന്ന് അമ്മ േേവഷങ്ങളിലേത്ത് മാറുന്നവരാണ് മിക്ക നടിമാരും. ചിലര്‍ വെള്ളിത്തിരയോട് തന്നെ വിട പറയുകയും ചെയ്യുന്നു. എന്നാല്‍ ആകാരസൗഷ്ടവം കാത്തുസൂക്ഷിച്ച്് അതീവസുന്ദരികളായി പ്രായത്തെ വെല്ലുവിളിക്കുന്ന നടിമാരും അപൂര്‍വ്വമായെങ്കിലമുണ്ട്.
പബോളിവുഡില്‍ അതിശയിപ്പിക്കുന്ന ശരീരഭംഗികൊണ്ട് നിറഞ്ഞുനില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് ശില്‍പ്പ ഷെട്ടി. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശില്‍പ്പയുടെ മുന്നില്‍ ആരും മുട്ടുമടക്കും. യോഗയാണ് നടിയുടെ മാസ്റ്റര്‍ പീസ്. ഇപ്പോള്‍ ഭക്ഷണകാര്യത്തിലും ചില രഹസ്യങ്ങല്‍ പങ്ക് വച്ചിരിക്കുകയാണ് താരം.
പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചാണ് ശില്‍പ്പ ഷെട്ടിയുടെ പുതിയ പോസ്റ്റ്. സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഗ്രീന്‍പീസ് അഥവാ പച്ചപ്പയറിന്റെ ഗുണങ്ങള്‍ വിശദീകരിച്ചത്.
പ്രോട്ടീനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്നും ശില്‍പ പോസ്റ്റിലൂടെ പറയുന്നു. 'നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു പക്ഷേ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്‍പം പരിശ്രമിച്ചാല്‍ ഇവയെ രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും' എന്ന് ശില്‍പ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.
https://www.instagram.com/p/CZtqDI8g0XK/?utm_source=ig_embed&ig_rid=62b45750-a69d-4764-9499-2c33c1d57ec5
ഇങ്ങനെയൊക്കെ ആണെങ്കിലും ആരോഗ്യത്തിനായി ഇഷ്ടഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശില്‍പ്പ തയ്യാറല്ല. 'ചീറ്റ് ഡേ' എന്ന് പേരിട്ട് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം നടി മാറ്റിവച്ചിട്ടുണ്ട്.